കുരുമുളക് പറിക്കുമ്പോള്‍ നിലത്തു വീഴുന്ന കുരുമുളക് മണികള്‍ പെറുക്കുക എന്നതായിരുന്നു എന്റെയും ചേട്ടന്റെയും ഡ്യൂട്ടി. മുത്തശ്ശന്‍ കുറച്ചു മാറി കയ്യാലയുടെ ചുമരില്‍ ചാരി നില്‍ക്കുന്നുണ്ടാകും. ആകെയുള്ള മൂന്നു ചെടികളിലെ കുരുമുളക് പറിക്കാന്‍ ഉണ്ണികൃഷ്ണന് ഒരു ദിവസം വേണം. ആ ഒരു ദിവസം മുഴുവന്‍ ഞാനും ചേട്ടനും കയ്യില്‍ ഓരോ പാത്രവുമായി പറമ്പില്‍ ഉണ്ടാകും.
No comments:
Post a Comment